2022 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ വിവരശേഖരണം പൂര്‍ത്തിയാക്കി എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ iExaMS സോഫ്റ്റ്‍വെയറില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷാഭവന്‍ ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണയിലെ ഡാഷ്‍ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന iExaMs ന്റെ ലിങ്കിലൂടെ ആണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതിനായി ഓരോ ഡിവിഷനിലെയും ക്ലാസ് ടീച്ചര്‍മാരെ യൂസര്‍മാരായി തയ്യാറാക്കുകയും അവര്‍ അതത് ഡിവിഷനുകളിലെ വിദ്യാര്‍ഥികളെ iExaMsല്‍ ഉള്‍പ്പെടുത്തി പ്രധാനാധ്യാപകര്‍ അവ പരിശോധിച്ച് കണ്‍ഫേം ചെയ്യേണ്ടതുണ്ട്. ഇതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയക്രമവും സര്‍ക്കുലറും പ്രസിദ്ധീകരിച്ചു.