SSLC 2022 ചീഫ് സൂപ്രേണ്ട്മാർക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍



മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍.


  1. പരീക്ഷാ ചുമതലയുള്ള ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമന ഉത്തരവുകള്‍ സ്കൂള്‍ മെയിലുകളില്‍ നല്‍കിയിട്ടുണ്ടാവും 
  2. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പായി മാര്‍ച്ച് 31ന് രാവിലെ 8.30ന് ചീഫ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ക്ലാസ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇവ രേഖപ്പെടുത്തി എല്ലാ ഇന്‍വിജിലേറ്റര്‍മാരുടെയും ഒപ്പ് വാങ്ങണം
  3. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം പരീക്ഷകള്‍ നടത്തേണ്ടത്
  4. ചോദ്യപേപ്പറുകള്‍ അതത് ദിവസങ്ങളില്‍ രാവിലെ വിദ്യാലയത്തിലെത്തുമ്പോള്‍ ചീഫ് , ഡെപ്യൂട്ടി ചീഫ് എന്നിവര്‍ വിദ്യാലയത്തിലുണ്ടാവണം. അതത് ദിവസത്തെ ടൈംടേബിള്‍ പ്രകാരമുള്ളവ ആണ് കൈപ്പറ്റിയത് എന്നുറപ്പാക്കണം
  5. ചോദ്യപേപ്പര്‍ ലഭിച്ചാലുടന്‍ അത് സുരക്ഷിതമായി സേഫില്‍ വെച്ച് സീല്‍ ചെയ്യണം. 2 ലോക്ക് ഉള്ള അലമാരയിലാവണം സൂക്ഷിക്കേണ്ടത് . ചീഫ് , ഡെപ്യൂട്ടി ചീഫ് എന്നിവര്‍ ഇതിന്റെ താക്കോല്‍ സൂക്ഷിക്കണം
  6. പരീക്ഷാ സമയത്ത് വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ട 15 രജിസ്റ്ററുകള്‍ (രജിസ്റ്ററുകളുടെ ലിസ്റ്റ് ചുവടെ) ഉണ്ടാവണം. പരിശോധനാസമയത്ത് ഇവ ഹാജരാക്കണം
  7. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ട് മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ അലമാരയില്‍ നിന്ന് പുറത്തെടുക്കാവു
  8. പുറത്തെടുക്കുന്ന ചോദ്യപേപ്പറുകള്‍ ചീഫ് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്ന് അതത് റൂമുകളിലെത്തിക്കണം
  9. ഒരു ക്ലാസില്‍ 20 കുട്ടികള്‍ വീതമാണ് ഇരുത്തേണ്ടത് എന്നാല്‍ അവസാന റൂമില്‍ പരമാവധി 24 പേരെ വരെ ഇരുത്താവുന്നതാണ്.
  10. CWSN വിഭാഗത്തില്‍ സ്ക്രൈബ് അനുവദിച്ച കുട്ടികളെ പ്രത്യേകം റൂമില്‍ ഇരുത്തണം. എന്നാല്‍ ഒരു മുറിയില്‍ സ്ക്രൈബ്, ഇന്റര്‍പ്രെട്ടര്‍ ഇവ ഉള്ള കുട്ടികളെ ഒന്നിച്ചിരുത്തരുത്
  11. അധികസമയം മാത്രം അനുവദിച്ച വിദ്യാര്‍ഥികളെ മറ്റ് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഇരുത്തേണ്ടത്
  12. പ്രത്യേക ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഇരിക്കുന്ന മുറിയില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ആനുകൂല്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് നല്‍കണം
  13. ഇന്‍വിജിലേറ്റര്‍മാരെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാവണം റൂമുകളില്‍ നിയമിക്കേണ്ടത്. ഒരു ഇന്‍വിജിലേറ്ററെ എന്നും ഒരേ റൂമില്‍ നിയോഗിക്കരുത്
  14. റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പര്‍ പൊട്ടിക്കുന്നതിന് മുമ്പ് 2 കുട്ടികളെ കൊണ്ട് ഒപ്പിടുവിക്കണം.
  15. അഡീഷണല്‍ ഷീറ്റുകളിലും രജിസ്റ്റര്‍ നമ്പര്‍ എഴുതണം.പരീക്ഷക്ക് ശേഷം ഉപയോഗിച്ച രജിസ്റ്റര്‍ നമ്പരുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതുന്നു എന്ന് ഇന്‍വിജിലേറ്റര്‍ ഉറപ്പാക്കണം
  16. എല്ലാ മെയിന്‍ ഷീറ്റിലും മോണോഗ്രാം പതിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം
  17. ചോദ്യപേപ്പര്‍ നല്‍കി കഴിഞ്ഞാല്‍ ആദ്യ 15 മിനിട്ട് കൂള്‍ ഓഫ് സമയമാണ്. ഈ സമയത്ത് കുട്ടികള്‍ ചോദ്യം വായിക്കാന്‍ ഉപയോഗിക്കണം. ഉത്തരങ്ങള്‍ എഴുതാന്‍ അനുവദിക്കരുത്
  18. ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ട് പോകരുത്. അവര്‍ പൂര്‍ണ്ണസമയവും ക്ലാസില്‍ ഉണ്ടായിരിക്കണം.
  19. പരീക്ഷാ ചുമതലയില്‍ ഉള്ള ഇന്‍വിജിലേറ്റര്‍മാര്‍ അവരുടെ അടുത്ത ബന്ധുക്കള്‍ ആ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലേറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  20. മാനസിക സമ്മര്‍ദ്ദം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് അനുയോജ്യമായ സാഹചര്യം ഉറപ്പാക്കണം. ക്ലാസ് മുറിയിലെ ഇരിപ്പിടങ്ങള്‍ നിശ്ചിത അകലത്തില്‍ ക്രമീകരിക്കണം
  21. വിദ്യാലയത്തില്‍ കുടിവെള്ളത്തിന് ക്രമീകരണങ്ങള്‍ ഉണ്ടാവണം
  22. പരീക്ഷാ സമയത്ത് മറ്റാരെയും വിദ്യാലയത്തില്‍ പ്രവേശിപ്പിക്കരുത്
  23. വിദ്യാലയത്തിന്റെ ഗേറ്റുകള്‍ അടച്ചിടരുത്
  24. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനകം Absentees Entry ഓണ്‍ലൈന്‍ സൈറ്റില്‍ (iExaMS) ചെയ്യണം
  25. റൂമില്‍ നിന്നും രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഉത്തരക്കടലാസുകള്‍ ശേഖരിക്കുകയും അവസാനപേജില്‍ അവസാനവരിയുടെ താഴെയയായി മോണോഗ്രാം പതിക്കുകയും വേണം
  26. CV Coverല്‍ വിശദാംശങ്ങള്‍ ((Absentees, Break etc) കൃത്യമായി രേഖപ്പെടുത്തണം
  27. അധികമായി ഇന്‍വിജിലേറ്റര്‍മാരെ നല്‍കുന്നതിനാല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഡ്യൂട്ടി നല്‍കണം. ആരെയും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതില്ല
  28. ഇന്റര്‍പ്രട്ടര്‍ സേവനം ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന അനവദിക്കുന്നതാണ്
  29. ഉത്തരക്കടലാസുകള്‍ അയക്കേണ്ട ക്യാമ്പിന്റെ അഡ്രസ് ലിസ്റ്റ് iExaMS ല്‍ അതത് ദിവസം ലഭ്യമാകും
  30. ഉത്തരക്കടലാസുകള്‍ അതത് ദിവസങ്ങളില്‍ അയക്കണം
  31. അയച്ച ഉത്തരക്കടലാസുകളുടെ വിശദാംശങ്ങള്‍  iExaMS സൈറ്റില്‍ രേഖപ്പെടുത്തണം
  32. പരീക്ഷാ റൂമില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തി പിടിച്ചാല്‍ കുട്ടിയുടെയും ഇന്‍വിജിലേറ്ററുടെയും ഡിക്ലറേഷന്‍ വാങ്ങണം കൂടാതെ അടുത്തിരിക്കുന്ന രണ്ട് കുട്ടികളില്‍ നിന്നും എഴുതി വാങ്ങണം
  33. പരീക്ഷാ ആനുകൂല്യത്തില്‍ Extra Time ആനുകൂല്യം മാത്രം ലഭിച്ചവരെ സാധാരണ കുട്ടികളുടെ റൂമിലാണ് ഇരുത്തേണ്ടത്.ഇവര്‍ക്ക് ഓരോ മണിക്കൂറിനും 10 മിനിട്ട് വീതം അധികസമയമായി നല്‍കണം
  34. സ്ക്രൈബ് ആനുകൂല്യം ലഭിച്ച കുട്ടികളെ പ്രത്യേകം മുറിയിലാണ് ഇരുത്തേണ്ടത്. ഒരു മുറില്‍ പരമാവധി 10 പേരെ ഇരുത്താം.സ്ക്രൈബ്, ഇന്റര്‍പ്രട്ടര്‍ ഇവരെ യാതൊരു കാരണവശാലും ഒരേ മുറിയില്‍ ഇരുത്തരുത്
  35. മറ്റ് മുറികളില്‍ ഇരുത്തുന്ന (സ്ക്രൈബ്, ഇന്റര്‍പ്രട്ടര്‍ ) കുട്ടികള്‍ക്ക് അവരുടെ യഥാര്‍ഥമുറിയിലെ പാക്കറ്റില്‍ നിന്നും ആണ് ചോദ്യപേപ്പര്‍ ശേഖരിച്ച് നല്‍കേണ്ടത്.

ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍


  1. മാര്‍ച്ച് 31, ഏപ്രില്‍ 6,8,12,19,21,25,27,29 തീയതികളിലാണ് എസ് എസ് എല്‍ സി പരീക്ഷകള്‍നടക്കുക
  2. എല്ലാ ദിവസവും രാവിലെ 9.45ന് പരീക്ഷ ആരംഭിക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ 9.30ന് ക്ലാസ് മുറികളിലെത്തണം.ഇതിനായി 9 മണിക്കെങ്കിലും വിദ്യാലയത്തിലെത്തണം
  3. പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് പോകാന്‍ പാടുള്ളതല്ല
  4. തങ്ങളുടെ അടുത്ത ബന്ധുക്കള്‍ ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന സത്യവാങ്ങ്‍മൂലം ചീഫ് സൂപ്രണ്ടിന് നല്‍കണം
  5. 9.30ന് ആദ്യബെല്‍ അടിക്കുമ്പോള്‍ റൂമില്‍ എത്തണം. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ പരിശോധിച്ച് ശരിയായ വിദ്യാര്‍ഥി ആണ് എന്നുറപ്പാക്കി അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പ് വാങ്ങണം
  6. തുടര്‍ന്ന് മെയിന്‍ ഷീറ്റുകള്‍ വിതരണം ചെയ്ത് അവ തെറ്റ് കൂടാതെ പൂരിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവര്‍ പൂരിപ്പിച്ചതിന് ശേഷം അത് പരിശോധിച്ച് ഇന്‍വിജിലേറ്ററുടെ ഒപ്പ് രേഖപ്പെടുത്തണം
  7. 9.40ന് രണ്ടാമത്തെ ബെല്‍ അടിക്കുമ്പോള്‍ ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ റൂമിലെത്തിക്കുന്ന ചോദ്യപേപ്പര്‍ ശേഖരിച്ച് അവ പരിശോധിച്ച് രണ്ട് കുട്ടികളുടെ ഒപ്പ് വാങ്ങി ഇന്‍വിജിലേറ്റര്‍ ഒപ്പിടുകയും തുടര്‍ന്ന് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുക
  8. വിതരണത്തിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ പാക്കറ്റിലാക്കി ടേപ്പ് ഒട്ടിച്ച് സീല്‍ ചെയ്ത് സൂക്ഷിക്കുക
  9. കുട്ടികള്‍ ലഭ്യമായ ചോദ്യപേപ്പറിന്റെ 1,3, 5 പേജുകളില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിടാന്‍ ആവശ്യപ്പെടുക. ചോദ്യപേപ്പറില്‍ മറ്റൊന്നും എഴുതരുത് എന്ന നിര്‍ദ്ദേശവും നല്‍കണം
  10. 9.45 മുതല്‍ 10 മണി വരെ കൂള്‍ ഓഫ് സമയം ഈ സമയത്ത് ഉത്തരങ്ങള്‍ എഴുതുന്നില്ല എന്നുറപ്പാക്കുക
  11. 10 മണിക്കുള്ള ലോങ്‍ബെല്‍ അടിച്ചാല്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ നിര്‍ദ്ദേശം നല്‍കുക
  12. പരീക്ഷ ആരെഭിച്ച് അരമണിക്കൂറിനുള്ളില്‍ എത്തുന്ന കുട്ടികളെ പ്രവേശിപ്പിക്കാം. അര മണിക്കൂറിന് ശേഷം ആരെയും പ്രവേശിപ്പിക്കാന്‍ പാടില്ല. താമസിച്ചെത്തുന്ന കുട്ടികളുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ മറക്കരുത്
  13. ഓരോ അരമണിക്കൂളിലും ബെല്‍ അടിക്കും. പരീക്ഷ അവസാനിക്കുന്നതിന് 5 മിനിട്ട് മുമ്പ് വാണിങ്ങ് ബെല്‍ അടിക്കും അപ്പോള്‍ 5 മിനിട്ട് കൂടി ബാക്കിയുള്ളൂ എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുക
  14. അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇരിപ്പിടത്തില്‍ എത്തി ഇന്‍വിജിലേറ്റര്‍ അഡിഷണല്‍ ഷീറ്റ് നല്‍കണം. ഒരു കാരണവശാലും കുട്ടികളെ ഇവരെ ഇന്‍വിജിലേറ്ററുടെ അടുത്തേക്ക് വരുത്തരുത്
  15. ഓരോ വിദ്യാര്‍ഥിക്കും നല്‍കുന്ന അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം ഇന്‍വിജിലേറ്റര്‍ നോട്ട് ചെയ്ത് വെക്കുക. പരീക്ഷ അവസാനിക്കുമ്പോള്‍ ഷീറ്റില്‍ കുട്ടി എഴുതിയ അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവുമായി പൊരുത്തപ്പെടുന്നു എന്നുറപ്പാക്കുക
  16. അഡീഷണല്‍ ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിട്ട് നല്‍കണം. രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ കുട്ടിയോട് നിര്‍ദ്ദേശിക്കുക
  17. ആവസാന ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ കുട്ടികളെ അനുവദിക്കണം
  18. അവസാന ബെല്ലിന് ശേഷം കുട്ടികളോട് ഉത്തരക്കടലാസുകള്‍ ചേര്‍ത്ത് കെട്ടി മെയിന്‍ഷീറ്റില്‍ അഡീഷണല്‍ ഉത്തരക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുക
  19. എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകള്‍ ശേഖരിച്ച് ഇവ രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ അടുക്കി അവസാന പേജിലെ അവസാനവരിയുടെ താഴെയായി ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിപ്പിച്ച ശേഷം ഉത്തരക്കടലാസുകള്‍ ചീഫ് സൂപ്രണ്ടിന് കൈമാറുക
  20. ടൈപ്പ് 1 ഡയബറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം Sugar Tablets/Candy/Chocolates, Fruits, Snacks(Like Sandwich) ,Small bottle of Water എന്നിവ കൊണ്ട് വരാന്‍ അനുവദിക്കാവുന്നതാണ്

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ട 15 രജിസ്റ്ററുകള്‍

1. Register for issue of Admission Tickets.
2. Seating Arrangement Register
3. Register of Question Paper packets received
4. Watchman duty register
5. Register for stock of Main book & Addl. Sheet.
6. Register of Supervision work arrangement
7. Register for issue of main book and question   papers
8. Register of identification/attendance of pupils
9. Register for opening, closing and sealing of the safe containing question paper
10. Despatch Register of answer scripts
11. Register of stamp account.
12. Issue Register of Certificate.
13. Register of examination report.
14. Register of teachers deputed for Invigilation Duty
15. Register of teachers deputed for valuation of answer scripts.








Post a Comment (0)
Previous Post Next Post