ഇന്ന് (21.11.2022 ) ബഹു.ഡി ജി ഇ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന QIP യോഗ തീരുമാനം


ഇന്ന് (21.11.2022 ) ബഹു.ഡി ജി ഇ യുടെ അദ്ധ്യക്ഷതയിൽ QIP യോഗം ചേർന്നു.

വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചതിൽ ലഭിച്ച വിവരങ്ങൾ :

⭕ ഭിന്നശേഷിയുമായി ബന്ധപ്പെട്ടുള്ള നിയമന കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറക്കും

⭕ 1:40 അദ്ധ്യാപക വിദ്യാർത്ഥി അനുപാതവിഷയം ക്യാബിനറ്റ് തീരുമാനമായി ഉടൻ വരും. (രാവിലെ ബഹു. വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയം സംസാരിച്ചപ്പോഴും അദ്ദേഹവും ഇത്തരത്തിൽ അറിയിച്ചിട്ടുണ്ട്.)

⭕ പ്രൊട്ടക്ടഡ് അദ്ധ്യാപകർ മാതൃവിദ്യാലയത്തിൽ നിന്നും മാറ്റം കിട്ടുന്നതു വരെയുള്ള കാലയളവ് അംഗീകൃത ലീവ് ആയി പരിഗണിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

⭕ സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിക്ക് സാവകാശം അനുവദിക്കും. അനാവശ്യമായ ഒരു നിർബന്ധവുമുണ്ടാവുകയില്ല. (രാവിലെ ബഹു. വിദ്യാഭ്യാസ മന്ത്രിയോട് ഈ വിഷയം അവതരിപ്പിച്ചിരുന്നു. അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.)

⭕ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3 ന് പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത് ആറാമത്തെ വർക്കിംഗ് ഡേ ആയതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം അംഗീകരിച്ച് ജനുവരി 7 പ്രവൃത്തി ദിനമായി പുന:ക്രമീകരിച്ചു.

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിളിന് അന്തിമ രൂപം നൽകി
ഹയർ സെക്കണ്ടറി പരീക്ഷകൾ 12/12/2022 നും 5 മുതൽ 10 വരെ കാസ്സുകളിലെ പരീക്ഷകൾ 14/12/2022 നും LP ക്ലാസ്സ് പരീക്ഷകൾ 16/12/2022 നും ആരംഭിച്ച് 22/12/2022 ന് അവസാനിക്കും.
23/12/2022 ന് ക്രിസ്മസ് ആഘോഷത്തോടെ സ്കൂളുകൾ അടയ്ക്കുകയും ജനുവരി 3ന് തുറക്കുകയും ചെയ്യും.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചകൾക്ക് ശേഷമാണ് മീറ്റിംഗ് അവസാനിച്ചത്.

⭕⭕⭕⭕⭕
ഇന്നലെ കോഴിക്കോട് വച്ച് ബഹു. മന്ത്രിയോട് വൈക്കം പോളശ്ശേരി ഗവ.എൽ.പി.സ്കൂൾ HM കെ.ശ്രീജ ടീച്ചർ ആത്മഹത്യ ചെയ്യാനിടയായ സംഭവങ്ങൾ വിശദീകരിച്ചിരുന്നു.
റിവർഷന് നിയമമില്ലാത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ നിയമം മാറ്റി റിവർഷൻ നടത്തുവാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
തീർച്ചയായും അക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

കൂടാതെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ച് എത്രയും ഉത്തരവിറക്കുന്നതാണെന്നും ബഹു. മന്ത്രി അറിയിച്ചു.
Post a Comment (0)
Previous Post Next Post