SLC പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.
നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴുതുന്നത്. മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. മ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്.
ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറിയ്ക്ക് 8 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോറ്റം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും. അതിൽ മൂവായിരത്തി തടഞ്ഞൂറ് അധ്യാപകര മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കും.
- SSLC മാര്‍ച്ച് 2023 - Sampoorna Data Correction Last Date: 19/12/2022 : Circular
- SSLC മാര്‍ച്ച് 2023 - സവിശേഷ സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് SSLC പരീക്ഷാനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് പൊതുനിര്‍ദ്ദേശങ്ങള്‍: Click Here