SSLC certificate available in the DigiLocker



2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ഉള്‍പ്പെടുത്തി. മേയ് 10 മുതല്‍ digilocker.gov.in എന്ന പോര്‍ട്ടലിലൂടെ ആധാര്‍നമ്പര്‍ നല്‍കി ഡിജിലോക്കര്‍ തുറന്നാല്‍ സര്‍ട്ടിഫിക്കറ്റ് കാണാം. ഇതിന്റെ പ്രിന്റെടുക്കാനും ഓണ്‍ലൈനായി അയയ്ക്കാനും കഴിയും.
ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ഫോണ്‍ നമ്പര്‍ നല്‍കിയാലേ ഡിജിലോക്കര്‍ തുറക്കാന്‍ കഴിയു. ഡിജിറ്റല്‍ ലോക്കര്‍ പോര്‍ട്ടലില്‍ ആധാര്‍നമ്പര്‍ നല്‍കുമ്പോള്‍ രജിസ്ട്രേഡ് മൊബൈല്‍നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ലഭിക്കും. ഇത് നല്‍കി വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായിട്ടുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകളും കാണാം. ഇതിനൊപ്പം രേഖകള്‍ സ്വന്തംനിലയില്‍ ചേര്‍ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രേഖകള്‍ ഡിജിലോക്കറിലേക്ക് അപ്​ലോഡ് ചെയ്യുന്നത്. പത്താം ക്ലാസുകാര്‍ സ്‌കൂളില്‍ നല്‍കിയ ആധാര്‍നമ്പറില്‍ പിശകുണ്ടെങ്കില്‍ ഡിജിലോക്കറില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകില്ല. ഇങ്ങനെയുള്ളവര്‍ പരീക്ഷയെഴുതിയ സ്‌കൂളില്‍ അപേക്ഷ നല്‍കിയാല്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ കഴിയും. ഇതിനുള്ള സമയപരിധി പിന്നീട് അറിയിക്കും.
ഈവര്‍ഷം പരീക്ഷ എഴുതിയവരുടെ സര്‍ട്ടിഫിക്കറ്റ് ജൂലായ് അവസാനത്തോടെ ലഭ്യമാകും. ഫലപ്രഖ്യാപനത്തിന് ശേഷം സേ പരീക്ഷയും പുനര്‍മൂല്യനിര്‍ണയവും കഴിഞ്ഞാകും ഇത്. കേന്ദ്രസിലബസുകളിലെ പത്ത്, പ്ലസ്ടു ഫലപ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് പട്ടികയും സര്‍ട്ടിഫിക്കറ്റും ഡിജിലോക്കറില്‍ ചേര്‍ക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം.ഡിജിലോക്കര്‍ നമ്മുടേതായ എല്ലാ രേഖകകളും സൂക്ഷിക്കാനും ,പ്രിന്‍റ് എടുക്കാനും കഴിയും ,വിശദ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍..



How to Digitalis Certificates through Digi-locker



സര്‍ട്ടിഫിക്കറ്റുകള്‍ എപ്പോഴും കൂടെക്കൊണ്ടുനടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാകുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം. പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോഴും അശ്രദ്ധ മൂലവും സര്‍ട്ടിഫിക്കറ്റുകള്‍ കൈമോശം വരുന്നത് സാധാരണയാണ്. എന്നാല്‍, നഷ്ടപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കാനുള്ള അലച്ചില്‍ ചില്ലറയല്ല. ഒരാവശ്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അത്യാവശ്യം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ മറക്കുന്നതും സാധാരണം.
ഈ പ്രശ്നങ്ങളെല്ലാം ഡിജിറ്റല്‍ ലോക്കറിലൂടെ ഒറ്റയടിക്ക് പരിഹരിക്കാം. സ്വന്തമായി ആധാര്‍ നമ്പര്‍ ഉണ്ടായാല്‍ മാത്രം മതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ഷീറ്റുകള്‍ എന്നിവ മുതല്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാരം വരെയുള്ള രേഖകള്‍ ലോക്കറില്‍ സൂക്ഷിക്കാം.
ഗുണങ്ങള്‍
സേവനം തികച്ചും സൗജന്യം
പത്ത് എം.ബി. വരെയുള്ള ഫയലുകള്‍ അപ്ലോഡ് ചെയ്യാം
ആവശ്യാനുസരണം എവിടെവച്ചും ഡൗണ്‍ലോഡ് ചെയ്യാം
ഓരോ രേഖയ്ക്കും ഓരോ ലിങ്ക് ലഭിക്കും. ആവശ്യമുള്ളിടത്ത് ലിങ്ക് കൈമാറാം സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അപേക്ഷകരുടെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.
ഒന്നിലേറെ തവണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കാം
അക്കൗണ്ട് തുടങ്ങാന്‍
https://digitallocker.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
'രജിസ്റ്റര്‍ നൗ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 'റജിസ്റ്റര്‍ ഫോര്‍ എ ഡിജിലോക്കര്‍ അക്കൗണ്ട്' എന്ന ഓപ്ഷന്‍ കാണാം.ഇവിടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി.യും ഇവിടെ നല്‍കുക (ഒ.ടി.പിക്കു പകരം വിരലടയാളം നല്‍കാനും ഓപ്ഷനുണ്ട്.)
യൂസര്‍ നെയിം, പാസ്വേഡ് നല്‍കുക (പാസ്വേഡില്‍ അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം)
ഇത്രയുമായാല്‍ സ്വന്തമായൊരു ലോക്കര്‍ ലഭിക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍
1. സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാന്‍
സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് അപ്ലോഡ് ചെയ്യാന്‍ ഇ സൈന്‍ നിര്‍ബന്ധമാണ്
'അപ്ലോഡ് ഡോക്യുമെന്റ്സ്' എന്ന ടാബില്‍ അപ്ലോഡ് എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക
ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം. (നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഒരേസമയം അപ്ലോഡ് ചെയ്യാം)
ഇവ പിന്നീട് ലഭ്യമാകാന്‍ 'അപ്ലോഡഡ് സര്‍ട്ടിഫിക്കറ്റ്' എന്ന വിഭാഗത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പങ്കുവയ്ക്കുകയോ ചെയ്യാം.
2. ഇഷ്യൂഡ് ഡോക്യുമെന്റുകള്‍ കിട്ടാന്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും നേരിട്ട് ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ഇഷ്യൂഡ് ഡോക്യുമെന്റുകള്‍) നമ്മുടെ ലോക്കറിലേക്ക് ലഭിക്കാന്‍:
'ഇഷ്യൂഡ് ഡോക്യുമെന്റ്സ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ലഭ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പട്ടിക കാണാം. നിങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ലോക്കറിലെത്തും
ഇടതു വശത്തുള്ള മെനു ഓപ്ഷന്‍ വഴി പ്രൊഫൈലില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.
ഡിജിറ്റല്‍ ലോക്കര്‍ ഫെയ്സ്ബുക്ക്, ജിമെയില്‍ അക്കൗണ്ടുകളുമായും ബന്ധിപ്പിക്കാം.

ഇ സൈന്‍
അപ്ലോഡ് ചെയ്യുന്ന ഓരോ ഡോക്യുമെന്റുകള്‍ക്കും പ്രത്യേകം ഇ സൈന്‍ നല്‍കണം. ഡോക്യുമെന്റുകളുടെ വശത്തു കാണുന്ന ഇ സൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണിലേക്ക് ഒരു ഒ.ടി.പി. വരും. അത് ടൈപ്പ് ചെയ്തശേഷം ഇ സൈന്‍ എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ ഇ സൈനിങ് പൂര്‍ത്തിയായി.
പങ്കുവയ്ക്കാം
അപ്ലോഡ് ഡോക്യുമെന്റ് സെക്ഷനില്‍ ഷെയര്‍ ലിങ്കുകളും കാണാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പങ്കുവെക്കേണ്ട ഇമെയില്‍ ഐ.ഡി. ചോദിച്ചുകൊണ്ട് ഒരു ബോക്സ് തുറന്നുവരും. ആവശ്യമുള്ള ഐ.ഡി. ടൈപ്പ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവയ്ക്കാം
Downloads

DigiLocker User Manual
Intro to DigiLocker" Brochure
إرسال تعليق (0)
أحدث أقدم